നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡ് അംഗത്വ ക്യാംപ്
മുംബൈ: സഹാര്‍ മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ 28ന് വൈകിട്ട് 5 മുതല്‍ 8 വരെ സമാജം ഓഫീസില്‍ വെച്ച് ക്യാംപ് നടത്തുന്നു.
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരുവാന്‍ നോര്‍ക്ക ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. താല്പര്യമുള്ള സമാജം അംഗങ്ങള്‍, സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍, വയസ്സ്, മുംബൈയിലെ താമസവിലാസം തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് കോപ്പി, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രജിസ്‌ട്രേഷന്‍ ഫീസായ 408 രൂപയും നല്‍കേണ്ടതാണ് .
ഫോം സമാജത്തില്‍ നിന്നും ലഭിക്കുന്നതാണ്. പ്രായപരിധി 18 വയസിനും 70 വയസിനും ഇടയിലായിരിക്കണം. ഫോണ്‍ :9967904739