ദേവേന്ദ്ര ഫഡ്‌നാവിസ്

 
Mumbai

രാജ്യത്തിന്‍റെ 94 ശതമാനം കടവും ഒറ്റദിവസം കൊണ്ട് വീട്ടാനാകും; ഫഡ്‌നാവിസ്

രാജ്യം വളര്‍ച്ചയുടെ പാതയില്‍

Mumbai Correspondent

മുംബൈ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണെന്നും വിദേശകടത്തിന്‍റെ 94 ശതമാനവും ഒറ്റദിവസം കൊണ്ട് കൊടുത്തുതീര്‍ക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും അദേഹം പറഞ്ഞു.

വിദേശകടം തിരിച്ചടയ്ക്കാന്‍ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് അതില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഐഎംഎഫും ലോകബാങ്കും രക്ഷയ്‌ക്കെത്തിയില്ലെങ്കില്‍ ഇന്ത്യക്ക് വിദേശകടം തിരിച്ചടയ്ക്കാന്‍ കഴിയില്ല എന്നും രാജ്യം തകരുമെന്നും ആളുകള്‍ വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ രാജ്യത്തിന് അതിന്‍റെ 94% വിദേശ കടവും ഒറ്റ ദിവസം കൊണ്ട് തിരിച്ചടയ്ക്കാനാകും.

മുന്‍കാലങ്ങളില്‍ ഒരു മാസത്തെ ഇറക്കുമതിക്കാവശ്യമായ പണം പോലും ഇല്ലാതിരുന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ 11 മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ കരുതല്‍ പണം ഇന്ത്യക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത് എന്നും ഫഡ്നാവിസ് പറഞ്ഞു.

ലോട്ടറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ ഭാഗ്യക്കുറി വകുപ്പിന്‍റെ ആപ്പ്

ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ

ബോഫോഴ്സ് അഴിമതി: നിയമ നടപടികൾ അവസാനിപ്പിച്ചു

"നിങ്ങൾക്ക് മുട്ട പേടിയാണോ?" മഹുവ മൊയ്ത്രയോട് സുപ്രീം കോടതി

79 വർഷത്തെ കാത്തിരിപ്പ്; ആദ്യത്തെ സർക്കാർ ബസിനെ വരവേറ്റ് രാജസ്ഥാനിലെ ഗ്രാമീണർ |Video ‌