മലയാളി അസോസിയേഷന്‍ ഈസ്റ്റ് പൂനെയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം

 
Mumbai

മലയാളി അസോസിയേഷന്‍ ഈസ്റ്റ് പൂനെയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം

ജയരാജ് വാര്യര്‍ മുഖ്യാതിഥിയാകും

Mumbai Correspondent

പൂനെ: മലയാളി അസോസിയേഷന്‍ ഈസ്റ്റ് പൂനെ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 6ന് വഗോളി കേശ്നന്ദ് ഫാത്തയിലുള്ള ലൈഫ്ലൈന്‍ ഹോസ്പിറ്റലിന് സമീപമുള്ള ശ്രേയസ് ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 10ന് ആരംഭിച്ച് വൈകിട്ട് 5 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടനും ഹാസ്യകലാകാരനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പൂനെയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ഓണാഘോഷാനുഭവം സമ്മാനിക്കാന്‍ ജയരാജ് വാര്യരുടെ സാന്നിധ്യം മാറ്റുകൂട്ടും.

ആഘോഷ പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 8956291234, 9922130842, 9922265946 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ