നവിമുംബൈ: ചിൽഡ്രൻസ് ക്ലബ്ബും ഫെയ്മ മഹാരാഷ്ട്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ബോധവൽകരണ ക്ലാസ് ജൂൺ 11 ന് നടത്തും. ഉൾവെ സെക്ടർ 17 ഇൽ താക്കൂർ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് ഏകദിന ബോധവൽക്കരണ ക്ലാസ് നടത്തുന്നത്. മലപ്പുറം എ എസ് ഐ യും കേരളത്തിലെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും കുടുംബ സദസുകളുടെ പ്രിയങ്കരനുമായ ഫിലിപ്പ് മമ്പാട് ആണ് ഏകദിന ക്ലാസ് നയിക്കുന്നത്.
"Steer Right- How to align the thoughts of parents & children" -എന്ന് പേരിട്ടിരിക്കുന്ന സെഷൻ അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതൽ 6 മണിവരെ ആയിരിക്കും നടക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Ph: വാസൻ വീരച്ചേരി: 7738159911, ശ്യാംലാൽ മണിയറ: 77386 86944