Mumbai

ശിശു ദിനം പ്രമാണിച്ച് കേരളീയ സമാജം ഉൾവേ സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ഡിസംബർ 10 ന്

പാവ നാടകം, കളിമൺ കല എന്നീ മേഖലയിലും അദ്ദേഹം സജീവമാണ്

MV Desk

നവിമുംബൈ: ശിശു ദിനത്തോടനുബന്ധിച്ചു ഡിസംബർ 10 ന് ഉൾവേ സമാജം ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. അന്നേ ദിവസം വിവിധ പരിപാടികളോടെയാണ് സമാജം ശിശുദിനം ആഘോഷിക്കുന്നത്.

രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ 6 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി

കളിയും ചിരിയും കഥകളും അല്പം കാര്യവുമായാണ് ക്യാമ്പ് ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പിനു നേതൃത്വം നൽകുന്നത് 37 വർഷത്തെ നാടക രചന, സംവിധാനം,അഭിനയം എന്നീ മേഖലയിലും വിധി കർത്താവായി 27 വർഷത്തെയും പരിചയവുമുള്ള കൃഷ്ണകുമാർ ആണ്.

പാവ നാടകം, കളിമൺ കല എന്നീ മേഖലയിലും അദ്ദേഹം സജീവമാണ്. കൂടാതെ കേരള സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ ജില്ലാ 2022ലെ കലാപ്രതിഭയുമാണ് കൃഷ്ണകുമാർ.

വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കണ മെന്ന് ഭാരവാഹികൾ അറിയിച്ചു.പങ്കെടുക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. മറ്റു വിവരങ്ങൾക്ക് ബന്ധപ്പെടുക

സെക്രട്ടറി 9820064613

പ്രസിഡന്റ്‌ 9821925039

https://forms.office.com/r/4bzPgPd0Cw?origin=lprLink

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

റഷ‍്യയിൽ നിന്ന് ഇന്ത‍്യ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രം

കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ മരിച്ചു

വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപിക അർജുനെ മർദിച്ചതായി സഹപാഠി