ആപ്പിള്‍

 
Mumbai

തുര്‍ക്കിയില്‍ നിന്ന് ആപ്പിള്‍ ഇറക്കുമതി നിര്‍ത്തിയ വ്യാപാരികള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് ഭീഷണി

കേസെടുത്ത് പൊലീസ്

മുംബൈ: തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്താന്‍ പുണെയില്‍നിന്നുള്ള പഴക്കച്ചവടക്കാര്‍ തീരുമാനിച്ചതിനുപിന്നാലെ വ്യാപാരിക്ക് പാക്കിസ്ഥാനില്‍നിന്ന് ഭീഷണി. ശബ്ദസന്ദേശം ലഭിച്ചതിനെത്തുടർന്നു നൽകിയ പരാതിയില്‍ പുണെ പൊലീസ് കേസെടുത്തു.

എപിഎംസി മാര്‍ക്കറ്റിലെ വ്യാപാരിയായ സുയോഗ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്. ആദ്യം ഫോണിലേക്ക് കോളുകള്‍ വരുകയായിരുന്നുവെന്നും, ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ശബ്ദസന്ദേശം ലഭിച്ചതായും പരാതിയില്‍ പറയുന്നു.

സന്ദേശം ഇന്ത്യയെ അധിക്ഷേപിക്കുന്നതും പാക്കിസ്ഥാനെയും തുര്‍ക്കിയെയും പുകഴ്ത്തുന്നതുമായിരുന്നു. ഇതിനുമറുപടിയായി തിരികെ ശബ്ദസന്ദേശം അയച്ചതായി ഷിന്‍ഡെ പറഞ്ഞു.

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video