മുംബൈ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഈവാനിയോസ് ഉദ്ഘാടനം ചെയ്തു
നവിമുംബൈ : വാഷി സെന്‍റ് പോള്‍സ് മാര്‍ത്തോമ ഇടവകയുടെ ഇടവകദിനാഘോഷം മുംബൈ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഈവാനിയോസ് ഉദ്ഘാടനം ചെയ്തു. തെരുവുകളില്‍ ജീവന്‍ ഹോമിക്കുന്നവര്‍ക്കായി സ്റ്റേഹത്തിന്റെ വറ്റാത്തനീരുറവ ഒരുക്കുന്നതായിരിക്കണം സഭയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇടവകവികാരി റവ. ജോര്‍ജ് ജോണ്‍ അധ്യക്ഷനായി.
സെക്രട്ടറി ടി.ജെ. ജേക്കബ് ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായ ഫുഡ്ഫോര്‍ ഹങ്‌റി, ശിക്ഷാ ജ്യോത്, ജീവാമൃത്, മിഷന്‍ പ്രവര്‍ത്തനം എന്നിവയുടെ റിപ്പോര്‍ട്ടവതരിപ്പിച്ചു. വികാരി ജനറല്‍ റവ. തോമസ് കെ. ജോര്‍ജ്, കെ. ജേക്കബ്, റവ. എന്‍.സി. ഡേവിഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു.