പോളി ജേക്കബ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റ് സെല്‍ പ്രസിഡന്റ്
മുംബൈ: ശിവസേനാ നേതാവ് പോളി ജേക്കബ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സെല്‍ പ്രസിഡന്‍റ് (കല്യാണ്‍ ലോക്സഭാ മണ്ഡലം ) നിയമിതനായി. അംബര്‍നാഥ്, ഉല്ലാസനഗര്‍, കല്യാണ്‍ ഈസ്റ്റ്, ഡോംബിവ്ലി, കല്യാണ്‍ റൂറല്‍, മുബ്രാ-കല്‍വാ തുടങ്ങി കല്യാണ്‍ ലോകസഭയിലെ ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഈ ചുമതലയില്‍ ഉള്‍പ്പെടുന്നു.
ഡോംബിവ്ലി ഹോറിസണ്‍ ഹാളില്‍ നടന്ന ചടങ്ങ് ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, കല്യാണ്‍ എം.പി. ശ്രീകാന്ത് ഷിന്‍ഡെ, ജില്ലാ പ്രസിഡന്റ് ഗോപാല്‍ ലാന്‍ഡ്‌ഗേ എന്നിവരുടെ നേതൃത്വത്തിലാണ് നടത്തിയത്.
ചടങ്ങില്‍ ശിവസേനയുടെ മുതിര്‍ന്ന നേതാക്കളും, സംസ്ഥാന മന്ത്രിമാരായ ഭാരത്സേത് ഗോഗാവലെ, എം.എല്‍.എ.മാരായ രാജേഷ് മോര്‍, അംബര്‍നാഥ്എം .എല്‍.എ. ബാലാജി കിനിക്കര്‍ തുടങ്ങിയവരും പങ്കെടുത്തു.
വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ ഈ ചുമതല പാര്‍ട്ടിക്ക് സഹായകരമാകുമെന്നും പോളി പ്രത്യാശ പ്രകടിപ്പിച്ചു.