onam 2023 
Mumbai

പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെന്‍ററുകൾക്കായി തൃശൂരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു

സാംസ്കാരിക സമ്മേളനത്തോടെയാണ്‌ തുടക്കം.സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

MV Desk

മുംബൈ: മുംബൈയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ കേരളത്തിലെ ട്രാൻസ്ജെന്‍ററുകൾക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നു. തൃശൂരിൽവച്ചാണ് ഓണാഘോഷ പരിപാടി നടക്കുന്നത്. ഓഗസ്റ്റ് 22 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തൃശൂർ തിരുവമ്പാടി ദേവസ്വത്തിന്‍റെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷം നടക്കും. സാംസ്കാരിക സമ്മേളനത്തോടെയാണ്‌ തുടക്കം.സാംസ്കാരിക സമ്മേളനം ചലച്ചിത്ര നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ , ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ.കെ അനീഷ് കുമാർ എന്നിവർ സംസാരിക്കും. സമ്മേളനത്തിൽ വച്ച് ഇരുനൂറോളം ക്വീയർ വ്യക്തികൾക്ക് ഓണക്കോടി സമ്മാനിക്കും. തുടർന്ന് ക്വീയർ വ്യക്തികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഓണസദ്യയോടു കൂടി പരിപാടികൾ സമാപിക്കും.

ട്രാൻസ്ജെന്‍ററുകളുടെ കൂട്ടായ്മയായ നില കൾച്ചറൽ ആന്‍റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ട്രാൻസ്ജെന്‍ററുകൾ സമൂഹത്തിൽ അകറ്റി നിർത്തപ്പെടേണ്ടവരല്ലെന്നും അവരെയും മറ്റുള്ളവർക്കൊപ്പം മുഖ്യധാരയിൽ കൊണ്ടുവരണമെന്നും അതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാർ പറഞ്ഞു

മോദി സമ്മർദ്ദത്തിൽ ; ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് കാരണം എപ്സ്റ്റീൻ ഫയലെന്ന് രാഹുൽ ഗാന്ധി

സഭയിൽ പ്രതിഷേധം; ഡീനും ഹൈബിയും ഉൾപ്പെടെ 8 എംപിമാർക്ക് സസ്പെൻഷൻ

രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാം, കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വച്ചാൽ അറിയാം അവസ്ഥ: എം.എ. ഷഹനാസ്

മുഖ‍്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മൂന്നു വർഷം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതെന്തെന്ന് കോടതി

"നിയമങ്ങൾ പാലിക്കാൻ‌ പറ്റില്ലെങ്കിൽ ഇന്ത്യ വിട്ട് പോവുക''; വാട്സാപ്പിനോട് സുപ്രീം കോടതി