പ്രതീക്ഷ ഫൗണ്ടേഷൻ രജത ജൂബിലി ആഘോഷം സെപ്തംബർ 29 ന്; മഹാരാഷ്ട്ര ഗവർണ്ണർ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥി  
Mumbai

പ്രതീക്ഷ ഫൗണ്ടേഷൻ രജത ജൂബിലി ആഘോഷം സെപ്തംബർ 29 ന്; മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥി

വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള 2024 ലെ പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും ചടങ്ങിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെബി ഉത്തംകുമാർ അറിയിച്ചു

മുംബൈ: പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ 'പ്രതീക്ഷ ഫൗണ്ടേഷ'ൻ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് സെപ്തംബർ -29 ന് തിരശീല ഉയരും. വസായ് അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‍ണൻ മുഖ്യാതിഥി ആയിരിക്കും. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് സിനിമാതാരം ശങ്കർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരിക്കും.

വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള 2024 ലെ പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും ചടങ്ങിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ അറിയിച്ചു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം