ശ്രീനാരായണ മന്ദിര സമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മലയാളം ക്ലാസ് പ്രവേശനോത്സവത്തിൽ പങ്കെടുത്തവർ സമിതി ഭാരവാഹികൾക്കൊപ്പം

 
Mumbai

ഗുരുദേവഗിരിയിൽ മലയാളം ക്ലാസ് പ്രവേശനോത്സവം നടത്തി

വെസ്റ്റ് യൂണിറ്റിലെ ബാലവേദി രൂപവത്കരണവും നടത്തി

Mumbai Correspondent

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ മലയാളം ക്ലാസ് പ്രവേശനോത്സവം നടന്നു. വെസ്റ്റ് യൂണിറ്റിലെ ബാലവേദി രൂപവത്കരണവും നടത്തി.

നെരൂൾ ഈസ്റ്റ് ബാലവേദി കൺവീനർ ലത രമേശൻ സ്വാഗതം ആശംസിച്ചു. മന്ദിരസമിതി സോണൽ സെക്രട്ടറി എൻ.എസ്. രാജൻ, വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ, നെരൂൾ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ സെക്രട്ടറിമാരായ സുനിൽ കുമാർ കെ., പ്രദീപ് കുമാർ വി.പി. എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വളർത്തുന്നതിനൊപ്പം മാതൃഭാഷാ പഠനത്തിന് മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. തുടർന്ന് ബാലവേദി കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം രക്ഷിതാക്കളും ആവേശത്തോടെ വിവിധ ഗെയിമുകളിൽ പങ്കെടുത്തത് പ്രവേശന ഉത്സവത്തിന് മാറ്റുകൂട്ടി.

ബാലവേദി സോണൽ കൺവീനർ ലീല തങ്കപ്പൻ, അധ്യാപകരായ ഷീബ സുനിൽ, ലത രമേശ്, എ.കെ. വിജയൻ, നെരൂൾ ഈസ്റ്റ് യൂണിറ്റ് വനിതാ വിഭാഗം സെക്രട്ടറി ഗീത വിജയൻ, ജോയിന്‍റ് സെക്രട്ടറി സുജാത പ്രസാദ്, വെസ്റ്റ് യൂണിറ്റ് വനിതാ വിഭാഗം കൺവീനർ സുജാ സദാശിവൻ എന്നിവരും ബാലവേദി പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; പ്രതികളുടെ ജാമ‍്യം റദ്ദാക്കി

'ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്'; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും