നവിമുംബൈ വിമാനത്താവളം

 
Mumbai

നവിമുംബൈ വിമാനത്താവളത്തിന് പേരിടല്‍ വൈകിപ്പിക്കുന്നതിനെതിരേ പ്രതിഷേധം

22ന് പ്രതിഷേധറാലിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കും

Mumbai Correspondent

നവിമുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രമുഖ കര്‍ഷക നേതാവായിരുന്ന ഡി.ബി പാട്ടീലിന്‍റെ പേര് നല്‍കുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ ആരോപിച്ചു. തിലക് ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്‍റെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉറപ്പു നല്‍കിയതാണ് എന്നാല്‍ ഇത് നീട്ടിക്കൊണ്ടുപോകുന്നത് സംശയം ജനിപ്പിക്കുന്നു. വിമാനത്താവളത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കുവാനുള്ള നീക്കം നടത്തുകയാണോ എന്ന് ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട് ഹര്‍ഷവര്‍ധന്‍ സപ്കല്‍ പറഞ്ഞു.

സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 22-ന് വിമാനത്താവളത്തിലേക്ക് നടത്തുന്ന പദയാത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25ന് ആണ് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൊച്ചിയുള്‍പ്പെടെ 10 നഗരങ്ങളിലേക്കാണ് ആദ്യദിവസം തന്നെ സര്‍വീസ് നടത്തുന്നത്.

ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീം റെഡി; ഗില്ലിനെ പുറത്താക്കി, സഞ്ജു ടീമിൽ

ജന്മദിനത്തിൽ അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം; കരച്ചിലടക്കാനാവാതെ ധ്യാൻ ശ്രീനിവാസൻ

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്