Mumbai

പു.ക.സ. വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനവും പുരസ്കാര സമർപ്പണവും ജൂൺ 30-ന്

‘നവോത്ഥാനത്തിന്റെ വർത്തമാനം' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണംനടത്തും

ഭോപ്പാൽ: പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ.) ഭോപ്പാൽ യൂണിറ്റ് വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമ്മേളനവും ഗോപൻ നെല്ലിക്കൽ സ്മൃതിപുരസ്കാര സമർപ്പണവും നടത്തും. ജൂൺ 30-ന് വൈകീട്ട് മൂന്നിന് ഭോപ്പാൽ ഹേമ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ. കിഷോർ ഉദ്ഘാടനം ചെയ്യും.

‘നവോത്ഥാനത്തിന്റെ വർത്തമാനം' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണംനടത്തും. പ്രവാസി എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്ന ഗോപൻ നെല്ലിക്കലിന്റെ ഓർമയ്ക്കായി ഇക്കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിന് പുറത്തുള്ളവർക്കായി പു.ക.സ. ഭോപ്പാൽ യൂണിറ്റ് അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിച്ച കഥ,

കവിതാ രചനാ മത്സരത്തിൽ പ്രശസ്ത പത്ര പ്രവർത്തകൻ കാട്ടൂർ മുരളിയുടെ കാലാപാനി എന്ന കഥയും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാജിദ് മുഹമ്മദിന്റെ തെരുവ് തെണ്ടുന്ന പെൺകുട്ടി എന്ന കവിതയും പുരസ്കാരത്തിന് അർഹമായിരുന്നു. ഈ പുരസ്കാര സമർപ്പണവും നടക്കും. പരിപാടിയിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീതകോളേജിൽനിന്ന് ഒന്നാംറാങ്ക് നേടിയ മാളവികപിള്ളയെ ആദരിക്കും. കൂടാതെ പെയിന്റിങ്, പ്രസംഗമത്സരം, കാവ്യനൃത്താവിഷ്കാരം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ