നാല് സ്റ്റേഷനുകള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് പിഴ

 
Mumbai

ആദ്യ മഴയില്‍ തന്നെ മുംബൈയിൽ വെള്ളക്കെട്ട്; പമ്പിങ് സ്റ്റേഷനുകള്‍ക്ക് 40 ലക്ഷം രൂപ പിഴ

നാല് സ്റ്റേഷനുകള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് പിഴ

Mumbai Correspondent

മുംബൈ: മണ്‍സൂണിലെ ആദ്യമഴയില്‍ തന്നെ മുംബൈ വെള്ളക്കെട്ടിലായതോടെ നാണക്കേടിലായ സര്‍ക്കാര്‍ പമ്പിങ് സ്റ്റേഷനുകള്‍ക്ക് 40 ലക്ഷം രൂപ പിഴയിട്ടു. നാല് സ്റ്റേഷനുകള്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് പിഴശിക്ഷ. ഇതുവരെ വെള്ളം കയറാത്ത സ്ഥലങ്ങളില്‍ വരെ വെള്ളം കയറിയതോടെയാണ് മുഖം രക്ഷിക്കുന്നതിന്‍റെ ഭാഗമായി നടപടി.

അതിനൊപ്പം 7 ദിവസത്തിനുള്ളില്‍ കൂടുതല്‍ പമ്പിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ വെള്ളം നീക്കം ചെയ്യാന്‍ ശേഷിയുള്ള പമ്പുകളാണു നഗരത്തിൽ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്നത്.

മണിക്കൂറില്‍ 60,000 മുതല്‍ 10 ലക്ഷം ലീറ്റര്‍ വരെ വെള്ളം നീക്കം ചെയ്യാന്‍ ശേഷിയുള്ള 481 പമ്പുകള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു