രാഹുല്‍ ഗാന്ധി

 
Mumbai

ഭിവണ്ടി കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി

വഴി നീളെ ബിജെപിയുടെ പ്രതിഷേധം

Mumbai Correspondent

മുംബൈ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പുതിയ ജാമ്യക്കാരനെ ഹാജരാക്കുന്നതിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി മഹാരാഷ്ട്രയിലെ ഭിവണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി. ശനിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുലിന് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വലിയ സ്വീകരണമാണ് നല്‍കിയത്.

മുംബൈയില്‍ നിന്ന് ഭിവണ്ടിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. കോടതി പരിസരത്ത് താനെ പൊലീസ് ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. 100 മീറ്റര്‍ പരിധിയിലുള്ള കടകള്‍ അടപ്പിക്കുകയും ചെയ്തു.

2014 മാര്‍ച്ച് 6ന് ഭിവണ്ടിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ, ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുണ്‍തെയാണ് മാനനഷ്ടക്കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ രാഹുലിന്റെ ജാമ്യക്കാരനായിരുന്ന മുന്‍ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ച സാഹചര്യത്തില്‍ പുതിയ ജാമ്യക്കാരനെ ഹാജരാക്കാന്‍ കോടതി ആവശ്യപപ്പെട്ടിരുന്നു . കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കലാണ് പുതിയ ജാമ്യക്കാരന്‍.

ഉദയകുമാർ ഉരുട്ടിക്കൊല കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ

ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന കേസ്; രണ്ടാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു

വനിതാ സംവരണം; കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, സീറ്റ് വർധന വേണ്ട, മണ്ഡല പുനർ നിർണയം മതി

തൊഴിൽ രഹിതരായ ബിരുദധാരികൾ‌ക്ക് മാസം 4,000 രൂപ, സൗജന‍്യ വൈദ‍്യുതി; വാഗ്ദാനങ്ങളുമായി ടിവികെയുടെ പ്രകടന പത്രിക

ഹാർദിക് പാണ്ഡ‍്യയുടെ ക‍്യാപ്റ്റൻസി ദുർബലം; രോഹിത് ശർമയ്ക്ക് കൈമാറണമെന്ന് മനോജ് തിവാരി