മുംബൈ: ശരദ് പവാര്‍ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. ശിവസേന വിട്ടുപോയവരെ തങ്ങള്‍ കാണാറില്ലെന്നും അവര്‍ക്കിടയില്‍ എല്ലാം നന്നായി പോകുനെന്ന സൂചനയാണിതെന്നുമാണ് റാവുത്തിന്‍റെ പ്രതികരണം.
നേരത്തെ ഷിന്‍ഡയെ ശരദ് പവാര്‍ പ്രശംസിച്ചതിനെതിരെയും റാവുത്ത് രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ പാര്‍ട്ടിയെ പിളര്‍ത്തിയവരോട് തങ്ങള്‍ക്ക് ഒറ്റ മനോഭാവമെ ഉള്ളു. എന്നാല്‍ അവിടെ അങ്ങനെയല്ലെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീലും പവാറിന് ഒപ്പമുണ്ടായിരുന്നു. ഒരു പൊതുചടങ്ങിനിടെയാണ് മൂവരും കൂടിക്കാഴ്ച നടത്തിയത്.