വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധികള്‍

 
Mumbai

വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധികള്‍

പ്രവാസി സമൂഹത്തിന്‍റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ മലയാളികളുടെ സമഗ്ര പുരോഗതിക്കും ക്ഷേമത്തിനുമായി കേരള സര്‍ക്കാര്‍ വേണ്ട പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എംസിഎ) പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ പ്രവാസി മലയാളി സമൂഹത്തിന്‍റെ പേരില്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു.

സൗഹൃദ അന്തരീക്ഷത്തില്‍ നടന്ന ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ മലയാളി സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും ലഭ്യമാക്കുക, അന്തര്‍സംസ്ഥാന വ്യാപാര-വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിനിധികള്‍ ഉന്നയിച്ചു.

പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും കേരള സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനൂപ് പുഷ്പാംഗതന്‍, വൈസ് പ്രസിഡന്‍റ് വിശ്വനാഥന്‍ പിള്ള, കമ്മിറ്റി അംഗം അനില്‍ ഓച്ചിറ എന്നിവരടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്