ഓണാഘോഷം

 
Mumbai

ആര്‍എസ്എസ് ഓണാഘോഷം 17ന്

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും

മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘം ഭാരത് ഭാരതി മുബൈ, താനെ, നവിമുംബൈ മേഖലകളിലെ മലയാളി സ്വയം സേവകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഏകതാസംഗമം എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സംഘത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമെന്ന നിലയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം കൂടിയാണ് ഈ സംഗമം കൊണ്ടുദ്ദേശിക്കുന്നത്.

ഓഗസ്റ്റ് 17ന് രാവിലെ 9-30 മുതല്‍ താനെ ഘോഡ്ബന്ദര്‍ റോഡ് മാന്‍പാഡക്കടുത്ത് ഹീരാനന്ദനി മെഡോസിലെ ഡോ: കാശിനാഥ് ഘാനേക്കര്‍ നാട്യഗൃഹത്തിലാണ് പരിപാടി.

എസ്. സേതുമാധവന്‍, എ. ഗോപാലകൃഷ്ണന്‍, ഹരികൃഷ്ണകുമാര്‍, പി.ആര്‍.ശശിധരന്‍ എന്നിവരും മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രശേഖര്‍ സുര്‍വെ, ചിന്തന്‍ ഉപാദ്ധ്യായ ന്നിവരും സംബന്ധിക്കും. ഉച്ചക്ക് ഓണ സദ്യയും തുടര്‍ന്ന് മുംബൈയിലെ ബാലഗോകുലങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

ഗൂഗിൾപേയും ഫോൺപേയും ഈ സംവിധാനം നിർത്തലാക്കുന്നു

ശ്വേത മേനോൻ 'അമ്മ' അധ്യക്ഷ; താരസംഘടനയുടെ ആദ്യ വനിതാ പ്രസിഡന്‍റ്

താമരശേരിയിൽ 9 വയസുകാരി പനി ബാധിച്ച്‌ മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരേ കുടുംബം

പെരുമ്പാവൂരിൽ വനിതാ ഡോക്റ്റർ വീടിനുള്ളിൽ മരിച്ച നിലയിൽ

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഖാലിസ്ഥാൻ തീവ്രവാദികൾ അലങ്കോലപ്പെടുത്തി | Video