Mumbai

അത് ഞാനല്ല: വ്യാജ പരസ്യങ്ങൾക്കെതിരെ പരാതി നൽകി സച്ചിൻ

അടുത്തിടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സച്ചിന്‍റെ ഫോട്ടോ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഓയിൽ കമ്പനിയുടെ പരസ്യം വൈറലായിരുന്നു

മുംബൈ: സമൂഹമാധ്യമങ്ങളിൽ തന്‍റെ പേരും ശബ്ദവും ഫോട്ടോയും ഉൾപ്പെടുത്തി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുംബൈ ക്രൈംബ്രാഞ്ചിന്‍റെ സൈബർ സെല്ലിൽ പരാതി നൽകി മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ.

അടുത്തിടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സച്ചിന്‍റെ ഫോട്ടോ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഓയിൽ കമ്പനിയുടെ പരസ്യം വൈറലായിരുന്നു. ഇത് തന്‍റെ അനുമതിയില്ലാതെയാണെന്നും തനിക്ക് ഈ ഓയിലുമായി യാതൊരു ബന്ധവുമില്ലെന്നും സച്ചിൻ പരാതിയിൽ പറയുന്നു. ഇത്തരത്തിൽ നിരവധി വ്യാജപരസ്യങ്ങൾ ഉണ്ടാവുന്നുണ്ടെന്നും കാഴ്ച്ചക്കാർ ഇത് സത്യമാണെന്ന് വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവർക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഐടി നിയമത്തിലെ വകുപ്പുകൾ എന്നിവ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ipc) സെക്ഷൻ 426, 465,500 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി