സഹാര്‍ മലയാളി സമാജം സുവര്‍ണ ജൂബിലി ആഘോഷം
അന്ധേരി: സഹാര്‍ മലയാളി സമാജത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം, വിവിധ കലാപരിപാടികളോടുകൂടി, ഫെബ്രുവരി ഒന്നിന് വൈകിട്ട് 4 മുതല്‍ മഹാകാളി കനോസ്സ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പ്രസിഡന്‍റ് കെ. എസ്. ചന്ദ്രസേനന്‍, സെക്രട്ടറി പി. കെ. ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുംബൈ റീജിയണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേം പ്രസാദ് മുഖ്യാതിഥിയായിരിക്കും. പ്രമുഖനാടക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ സുരേന്ദ്രബാബു വിശിഷ്ടാതിഥിയുമായിരിക്കും.
ആദ്യകാല സമാജം പ്രവര്‍ത്തകരെയും അംഗങ്ങളെയും ആദരിക്കും.ശ്രുതി ഇവൻസിന്‍റെ ബാനറില്‍ പുഷ്പരാജ് കോഴിക്കോടും ഷിനോബ് കൊടുവള്ളിയും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത സായാഹ്നം.
സമാജം കലാവിഭാഗത്തിന്‍റെയും, മഹിളാവിഭാഗത്തിന്‍റെയും, മലയാളം മിഷന്‍ കുട്ടികളുടെയും വിവിധ കലാപരിപാടികളും, സമ്മാന വിതരണവും, തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.ഫോണ്‍:9967904739