.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി എങ്ങും ഗണേശ മന്ത്രങ്ങളാണ് മുഴങ്ങുന്നത്. സാമൂഹിക - രാഷ്ട്രീയ - സംസ്കാരിക - സിനിമാ രംഗത്തെ പ്രമുഖരെല്ലാം ഗണേശ ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെയുടെ മുംബൈയിലെ വീട്ടിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ എത്തിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
സഹോദരി അർപ്പിത ഖാനൊപ്പമാണ് നടൻ എത്തിയത്. നടനെയും സഹോദരിയെയും മുഖ്യമന്ത്രി പൂച്ചെണ്ടും ഷാളും നൽകി സ്വീകരിച്ചു. സൽമാൻ ഖാൻ ഗണേശ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി നിൽക്കുന്നതിന്‍റേത് അടക്കം നിരവധി ചിത്രങ്ങൾ മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു.
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വീട്ടിലെ ഗണേശോത്സവത്തിലും സൽമാൻ പങ്കാളിയായി.
സെപ്റ്റംബർ എട്ടിന് സഹോദരി അർപ്പിതയും ഭർത്താവും നടനുമായ ആയുഷ് ശർമയും വീട്ടിലൊരുക്കിയ ഗണേശ ചതുർഥി ആഘോഷത്തിൽ സൽമാനും സഹോദരങ്ങളായ സൊഹൈൽ ഖാൻ, അർബാസ് ഖാൻ തുടങ്ങിയവരും നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദർ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൽമാൻ ഖാൻ. കാജൽ അഗർവാൾ, രശ്മിക മന്ദാന എന്നിവരാണ് നായികമാരായെത്തുന്നത്. ചിത്രം 2025ലെ പെരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.