സമീർ വാംഘഡെ ഷിൻഡേ വിഭാഗം സേന സ്ഥാനാർഥി മുംബൈ ധാരാവി സീറ്റിൽ മത്സരിച്ചേക്കും 
Mumbai

സമീർ വാംഘഡെ ശിവസേന സ്ഥാനാർഥി; ധാരാവി സീറ്റിൽ മത്സരിച്ചേക്കും

2 ദിവസത്തിനുള്ളിൽ അദ്ദേഹം ഔദ്യോഗികമായി ശിവസേനയിൽ ചേരുമെന്നും വിവരം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ റവന്യൂ സർവീസസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സമീർ വാംഘഡെ ശിവസേന - ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ ചേരാൻ ഒരുങ്ങുന്നു. പാർട്ടിയിലേക്കുള്ള അദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രവേശനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അടുത്ത 2 ദിവസത്തിനുള്ളിൽ അദ്ദേഹം ഔദ്യോഗികമായി ശിവസേനയിൽ ചേരുമെന്നും വൃത്തങ്ങൾ അറിയിച്ചു.

മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഡയറക്ടറായിരുന്ന വാംഘഡെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുംബൈയിലെ ധാരാവി മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ചേരാനും സ്വന്തം നാടായ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ വാർധ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനും വാംഖഡെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ