അജിത് പവാർ
മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 28 മുതൽ 30 വരെ സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. അജിത് പവാറിന്‍റെ മരണം സംസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ദുഃഖാചരണത്തിന്‍റെ ഭാഗമായിദേശീയ പതാക പാതി താഴ്ത്തി കെട്ടണമെന്നും ഔദ്യോഗിക ആഘോഷങ്ങൾ മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.