സിൽവർ ജൂബിലി ആഘോഷിച്ച് സീൽ ആശ്രമം 
Mumbai

സിൽവർ ജൂബിലി ആഘോഷിച്ച് സീൽ ആശ്രമം

ആശ്രമ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

നീതു ചന്ദ്രൻ

റായ്ഗഡ്: തെരുവ് ജീവിതങ്ങൾക്ക് തണലേകുന്ന സീൽ ആശ്രമം 25ാം വാർഷികം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷമാക്കിയത്. ആശ്രമ അങ്കണത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സീൽ രക്ഷാധികാരിയും ചടങ്ങിലെ മുഖ്യാതിഥിയുമായ ഡോ. എബ്രഹാം മത്തായി, കാൽനൂറ്റാണ്ടായി സേവനരംഗത്ത് സജീവമായ ആശ്രമത്തിന്‍റെ പ്രതിബദ്ധതയെ അഭിനന്ദിച്ചു.

പ്രമുഖ വ്യവസായിയായ ശശി ദാമോദരൻ, വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ. രാമകൃഷ്ണൻ ആർ, റിട്ടയേർഡ് എസിപി സുധീർ രാമചന്ദ്ര രൻഷേവ്രെ അടക്കമുള്ള പ്രമുഖർ വേദി പങ്കിട്ടു.

കൂടാതെ മാനുഷിക പ്രവർത്തനങ്ങളോടുള്ള സംഘടനയുടെ അചഞ്ചലമായ സമർപ്പണത്തിന് അനുഗ്രഹവും ആദരവുമായി പാസ്റ്റർമാർ, സമുദായ നേതാക്കൾ, എന്നിവരുടെ സാന്നിധ്യവും ആഘോഷത്തിന് തിളക്കമേകി.

സ്കൂളിലെ ഹിജാബ് വിവാദം; കുട്ടിയെ ഉടൻ സ്കൂൾ മാറ്റില്ലെന്ന് അച്ഛൻ

കേന്ദ്രസർക്കരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി

പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം; നേരിട്ടത് നാലു വർഷത്തെ ക്രൂര പീഡനം

ഉന്നതരുമായുളള ബന്ധം സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി