അടല്‍ സേതു പാലം

 
Mumbai

അടല്‍ സേതുവില്‍ നിന്ന് കടലില്‍ ചാടിയ യുവാവിനായി തെരച്ചില്‍ തുടരുന്നു

അതിശകത്മായ കടല്‍ക്കാറ്റ് തിരച്ചിലിന് വെല്ലുവിളിയാകുന്നു

Mumbai Correspondent

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (അടല്‍ സേതു) നിന്നും പുനെ സ്വദേശിയായ യുവാവ് കടലിലേക്ക് ചാടി. നവി മുംബൈ പൊലീസും കോസ്റ്റ് ഗാര്‍ഡും ഉടനടി സ്ഥലത്തെത്തി കടലില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല.

പുലര്‍ച്ചെയോടെ പാലത്തിലൂടെ കാറോടിച്ചു വന്ന യുവാവ്, വണ്ടി ഒരു വശത്ത് ഒതുക്കി നിര്‍ത്തിയ ശേഷമാണ് കടലിലേക്ക് ചാടുകയായിരുന്നു. പാലത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സുരക്ഷാ ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിശക്തമായ കാറ്റും കടല്‍ക്ഷോഭവും തിരച്ചിലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്

ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിശക്തമായ കാറ്റും കടല്‍ക്ഷോഭവും തെരച്ചിലിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു