Mumbai

സീവുഡ്സ് മലയാളി സമാജം വാർഷികാഘോഷങ്ങൾ ഇന്ന് വൈകീട്ട്

മുംബൈയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ആഘോഷത്തിൽ നൃത്യ നൃത്തങ്ങളും മലയാളം ക്ലാസ്സിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും

MV Desk

നവിമുംബൈ : നവി മുംബൈയിലെ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധേയമായ സീവുഡ്സ് മലയാളി സമാജത്തിന്റെ ഇരുപത്തി രണ്ടാമത് വാർഷികാഘോഷങ്ങൾക്ക് നോവലിസ്റ്റ് ബാലകൃഷ്ണൻ തിരി തെളിയിക്കും.നെരൂളിലെ അഗ്രി കോളി സംസ്കൃതി ഭവനിൽ ഇന്ന് വൈകീട്ട് 5.30 നാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷമീം ഖാൻ, എൻ ആർ ഐ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ അരുൺ മാനിക് പാഥാർ എന്നിവർ വിശിഷ്ടാതിഥികളാവും.

മുംബൈയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ആഘോഷത്തിൽ നൃത്യ നൃത്തങ്ങളും മലയാളം ക്ലാസ്സിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. തുടർന്ന് കലാ സാംസ്കാരിക പരിപാടികളിൽ മിമിക്രി ടിവി താരം ജൂനിയർ ഇന്നസെൻറ് ജോസ് ചെന്നവേലിയും മജീഷ്യൻ പ്രേം ദാസും ചേർന്ന് അവതരിപ്പിക്കുന്നത്രില്ലർ സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ് എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

ആയുധം താഴെ വയ്ക്കുക അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക; ട്രംപിന്‍റെ മുന്നറിയിപ്പ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ഗൾഫ് സർവീസ് നിർത്തി വിമാന കമ്പനികൾ

കപ്പ് തൂക്കി; രഞ്ജി ട്രോഫിയിൽ ജമ്മുവിന് കന്നി കിരീടം

നിർണായക തീരുമാനവുമായി ആരോഗ്യ വകുപ്പ്; എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി

യുഎസിനെ ഞെട്ടിച്ച് 5-ാം കപ്പൽ പടയ്ക്ക് നേരെ ഇറാന്‍റെ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിലുടനീളം സ്ഫോടനം