ശിവസേന കേരളവിഭാഗം ഓണാഘോഷം ഒക്ടോബര്‍ 26ന്
നവിമുംബൈ: ശിവസേനയുടെ കേരള വിഭാഗം സംഘടിപ്പിക്കുന്ന 15-ാമത് ഓണാഘോഷം ഒക്ടോബര്‍ 26-ന് രാവിലെ 9.30-ന് നെരൂള്‍ ആശ്രയ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. ശിവസേന നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യും.
താനെ എം പി നരേഷ് മാസ്‌കെ, ശിവസേന ഡെപ്യൂട്ടി ലീഡര്‍ വിജയ് ചൗഗുലെ, ഇ വി ഹോംസ് ചെയര്‍മാന്‍ കമാന്‍ഡര്‍ ഇ വി തോമസ്, ശിവസേന ജില്ലാ മേധാവി കിഷോര്‍ അശോക് പാട്കര്‍, വനിതാ സംഘം ജില്ലാ പ്രതിനിധി സരോജ് പാട്ടീല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കൂടാതെ വിവിധ മേഖലകളില്‍ നിന്നും ശിവസേന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ശിവസേന കേരള വിഭാഗം ജില്ലാ പ്രമുഖ് ജയന്‍ പിള്ള പറഞ്ഞു.