മഹാരാഷ്ട്രയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കാം
മുംബൈ : മഹാരാഷ്ട്രയില്‍ കടകളും സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്നിരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ബുധനാഴ്ച സംസ്ഥാന തൊഴില്‍വകുപ്പ് പുറത്തിറക്കി. മദ്യവില്‍പ്പനശാലകള്‍, ബാറുകള്‍, ഹുക്കപാര്‍ലറുകള്‍ തുടങ്ങിയവ ഒഴികെ, കടകള്‍, റസ്റ്ററന്‍റുകള്‍, മാളുകള്‍, തിയേറ്ററുകള്‍ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും.
കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നവ്യവസ്ഥ നിലവിലുണ്ടെങ്കിലും അത് നഗരസഭകള്‍ നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ വ്യക്തതവരുത്തിയാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംസ്ഥാന തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഐ.എസ്. കുന്ദന്‍ പറഞ്ഞു.
പൊലീസോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കടയുടമകളില്‍നിന്നും പരാതികള്‍ തൊഴില്‍വകുപ്പിന് ലഭിച്ചിരുന്നു.