ഏക്‌നാഥ് ഷിന്‍ഡെ

 
Mumbai

ഗുരുദേവഗിരി തീര്‍ഥാടന മഹോത്സവത്തിന്‍റെ രജതജൂബിലി ആഘോഷം

ഏക്‌നാഥ് ഷിന്‍ഡെ മുഖ്യാതിഥി

Mumbai Correspondent

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ ഗുരുദേവഗിരി തീര്‍ഥാടന മഹോത്സവത്തിന്‍റെ രജതജൂബിലി ആഘോഷവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാര്‍ഷികവും ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടത്തും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മുഖ്യാതിഥിയായി പങ്കെടുക്കും.

30ന് രാവിലെ മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ എന്നിവയ്ക്കുശേഷം 7 .30 നു പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും.

തുടര്‍ന്ന് പറനിക്കല്‍ ചടങ്ങ് ആരംഭിക്കും. 10 .30 നു ഉച്ചപൂജ . ഒന്ന് മുതല്‍ മഹാപ്രസാദം. 2 മുതല്‍ സ്വാമി ഗുരുപ്രസാദ് നടത്തുന്ന പ്രഭാഷണം. 2 .30 മുതല്‍ സമിതിയുടെ ഒന്ന് മുതല്‍ 30 വരെയുള്ള യൂണിറ്റുകളില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍. 7 .30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ഭഗുരുദേവ മാഹാത്മ്യം' കഥകളി. 9 മുതല്‍ മഹാപ്രസാദം.

ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ , ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ് , ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തി; കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം

ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളിൽ പ്രതീക്ഷയെന്ന് കെ.എൻ. ബാലഗോപാൽ

ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ല; വയനാട് ഡെപ്യൂട്ടി കലക്റ്റർക്ക് സസ്പെൻഷൻ

പയ്യന്നൂർ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസ് - സിപിഎം പ്രവർത്തകർ‌ ഏറ്റുമുട്ടി

ബാഹ്യ ഇടപെടലുകളില്ലാത്ത കുറ്റാന്വേഷണം; പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി