Mumbai

ഗായിക സിതാര കൃഷ്ണകുമാറിന്‍റെ മ്യൂസിക് ഷോ ആദ്യമായി മുംബൈയിൽ

ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ സിതാരയും സംഘവും സംഗീത വിരുന്നൊരുക്കിവരുകയാണ്

മുംബൈ: മലയാളികളുടെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്‍റെ മ്യൂസിക് ബാൻഡ് പ്രോജക്ട് മലബാറിക്കസ് ഇത്തവണ ഓണത്തോടനു ബന്ധിച്ചു മുംബൈയിൽ എത്തുന്നു. സിതാരയുടെ 'ഓണലാവ്' മ്യൂസിക്‌ ഷോ ഓഗസ്റ്റ് 20 ഞായർ വൈകിട്ട് 6.30ന് നവിമുംബൈ വാഷിയിലെ സിഡ്‌കോ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അരങ്ങേറുന്നത്.

ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ സിതാരയും സംഘവും സംഗീത വിരുന്നൊരുക്കിവരികയാണ്. പ്രൊജക്ട് മലബാറിക്കസ് ആദ്യമായാണ് മുംബെയിൽ പാടാനെത്തുന്നത്.

മീഡിയ ഇവന്‍റ് ഗ്രൂപ്പായ കേരള ഇൻഫോ മീഡിയയാണ് ഓണലാവിൻറെ സംഘാടകർ. ഇൻറിഗ്ലിറ്റ്സ് മാർക്കറ്റിംഗ് പാർട്ണറും വണ്ടർവാൾ എന്‍ററർടൈൻമെന്‍റ് പാർട്ണറുമാണ്.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്