സ്വാഗതസംഘം രൂപീകരിച്ചു
മുംബൈ: ജനുവരി 3 ന് നടക്കുന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
വസായ് റോഡ് നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സനാതന ധര്‍മ്മ സഭ അധ്യക്ഷന്‍ കെ ബി ഉത്തംകുമാര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ കേന്ദ്രീയ നായര്‍ സമിതി പ്രസിഡണ്ട് കെ ജി കെ കുറുപ്പ് രക്ഷാധികാരി, സ്വാഗത സംഘം അധ്യക്ഷനായി പ്രഭാ പി നായര്‍, ഉപാധ്യക്ഷന്‍മാരായി ഒ.സി രാജ്കുമാര്‍, സതീഷ് കുമാര്‍ എ പി വിരാര്‍, രാജന്‍ കേശവന്‍ നല്ല സൊപ്പാര , കുസുമ കുമാരി, അഡ്വ മോഹന്‍ നായര്‍, മുരുകന്‍ ചെമ്പൂര്‍ , ജനറല്‍ കണ്‍വീനര്‍ നാരായണന്‍ കുട്ടി, മഹിളാ വിഭാഗം കണ്‍വീനര്‍മാരായി ശ്രീകുമാരി മോഹന്‍, സീത ഹരി വാര്യര്‍, ലതാ മോഹന്‍, സുമ പൊതുവാള്‍, പത്മ ദിവാകരക്കുറുപ്പ്. കൂടാതെ കണ്‍വീനര്‍മാരായി വിനോദ് കുമാര്‍( വിശ്വകര്‍മ്മ സമാജം) വിജയ് കുമാര്‍ ( അയ്യപ്പ ഭക്തി മണ്ഡല്‍ അമ്പാടി റോഡ് ) അമര്‍ദാസ് നായര്‍ ദേവദാസ് പിള്ള, രമേശ് കാട്ടുങ്കല്‍ സെക്രട്ടറി എസ് എന്‍ ഡി പി യോഗം വസായ് ശാഖ) സോഷ്യല്‍ മീഡിയ കണ്‍വീനര്‍ വേണു ജി പിള്ള, ഉപദേശകസമിതി അംഗങ്ങള്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി,ഹരികുമാര്‍ മേനോന്‍ (പ്രസിഡണ്ട് കെ എന്‍ എസ് എസ്) സ്വാമി വിശ്വേശരാനന്ദ സരസ്വതി ( ഗണേഷ് പുരി) എം എസ് നായര്‍ (ഗുരുസ്വാമി വസായ് റോഡ് ) സോമശേഖരന്‍ നായര്‍ (ഗുരുസ്വാമി വിരാര്‍) മുരളി മേനോന്‍ (ഗുരുസ്വാമി ) ഗുരു മാതാ നന്ദിനി ടീച്ചര്‍, അനൂപ് പുഷ്പാംഗദന്‍ (നാസിക് ) എന്നിവരെയും തെരഞ്ഞെടുത്തു.