എസ്എൻഡിപി യോഗം മലാഡ് ശാഖയിൽ ഗുരുജയന്തി 
Mumbai

എസ്എൻഡിപി യോഗം മലാഡ് ശാഖയിൽ ഗുരുജയന്തി

മലാഡ് വെസ്റ്റിലെ മൽവാണി ഗേറ്റ് നമ്പർ ആറിറുള്ള റംസാൻ അലി ഷെയ്ഖ് ഇംഗ്ലീഷ് ഹൈ സ്‌കൂൾ അങ്കണത്തിൽ വെച്ച് 25 ഓഗസ്റ്റ് ന് രാവിലെ എട്ടര മണിമുതലാണ് പരിപാടി.

നീതു ചന്ദ്രൻ

മലാഡ്: എസ്എൻഡിപി യോഗം മുംബൈ താനെയിൽ പെട്ട 4961 നമ്പർ മലാഡ്-മൽവാണി ശാഖ, വനിതാസംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്‍റ് എന്നിവ സംയുക്തമായി 170 -ാമത് ശ്രീനാരായണ ഗുരു ജയന്തി സംഘടിപ്പിക്കും. മലാഡ് വെസ്റ്റിലെ മൽവാണി ഗേറ്റ് നമ്പർ ആറിറുള്ള റംസാൻ അലി ഷെയ്ഖ് ഇംഗ്ലീഷ് ഹൈ സ്‌കൂൾ അങ്കണത്തിൽ വെച്ച് 25 ഓഗസ്റ്റ് ന് രാവിലെ എട്ടര മണിമുതലാണ് പരിപാടി. രാവിലെ എട്ടര മണിമുതൽ മൽവാണി ഒന്നാം നമ്പർ ഗേറ്റിലുള്ള ഗണപതി മന്ദിരത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്ര,വിളക്ക് പൂജ,മഹാഗുരുപൂജ,പറ നിറയ്ക്കൽ, പുഷ്പാഞ്ജലി എന്നിവയും ഉച്ചയ്ക്ക് മഹാഗുരുപ്രസാദം ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശാഖാ പ്രസിഡന്‍റ് വിജയകുമാർ പി.ജി.അധ്യക്ഷത വഹിക്കും.

സെക്രട്ടറി ശ്രീകുമാർ.ഡി സ്വാഗതവും വനിതാസംഘം യുണിറ്റ് സെക്രട്ടറി സൗമ്യ പ്രമോദ് കൃതജ്ഞതയും രേഖപ്പെടുത്തും. മുൻ ലോകസഭാ എം.പി.ഗോപാൽ ഷെട്ടി,മഹാരാഷ്ട്ര എം.എൽ.എ.അസ്‌ലം ഷെയ്ഖ്, മലാഡ് പ്രയാസ് ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസിഡന്‍റ് ബ്രിജേഷ് സിംഗ് എന്നിവർ വിശിഷ്ടാതിഥികൾ, മുംബൈ താനെ യൂണിയൻ പ്രസിഡന്‍റ് എം.ബിജു കുമാർ, വൈസ് പ്രസിഡന്‍റ് റ്റി.കെ.മോഹൻ, സെക്രട്ടറി ബിനു സുരേന്ദ്രൻ,മലാഡ് യുണിറ്റ് വനിതാസംഘം കോർഡിനേറ്റർ സുനിൽ കുമാർ കെ.എസ്.യൂണിയൻ വനിതാ സംഘം ഭാരവാഹികൾ എന്നിവർ ആശംസ പ്രസംഗം നടത്തും.

തദവസരത്തിൽ എസ്.എസ്.സി & എച്ച്.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാഖാഭാരവാഹികളുടെ കുട്ടികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും. വൈകിട്ട് നാല് മണിമുതൽ വനിതാസംഘം യൂണിറ്റും യൂത്ത് മൂവ്മെന്‍റും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും തുടർന്ന് സമ്മാനദാനവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ശ്രീകുമാർ 9769977004 അറിയിച്ചു.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ