ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ഉദ്ധവിന്‍റെ അനുയായി; സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് എസ്പി 
Mumbai

ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ച് ഉദ്ധവിന്‍റെ അനുയായി; സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് എസ്പി

മഹാരാഷ്ട്ര എസ് പി യൂണിറ്റ് അധ്യക്ഷൻ അബു അസ്മിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നീതു ചന്ദ്രൻ

മുംബൈ: ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറേയുടെ വിശ്വസ്തൻ ബാബറി മസ്ജിദ് തകർത്തതിനെ പ്രകീർത്തിച്ചതിൽ പ്രതിഷേധിച്ച് മഹാ വികാസ് അഘാടി വിട്ട് സമാജ്‌വാദി പാർട്ടി. മഹാരാഷ്ട്ര എസ് പി യൂണിറ്റ് അധ്യക്ഷൻ അബു അസ്മിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഖിലേഷ് യാദവുമായി സംസാരിച്ചുവെന്നും ഞങ്ങൾ സഖ്യം വിടുകയാണെന്നും അസ്മി വ്യക്തമാക്കി.

ബാബറി മസ്ജിദ് തകർത്തവരെ അഭിനന്ദിച്ചു കൊണ്ടൊരു പരസ്യം ശിവസേന (യുബിടി) ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉദ്ധവിന്‍റെ അനുയായിയും ശിവസേനയുടെ എംഎൽസിയുമായ മിലിന്ദ് നർ‌വേക്കർ ഈ പരസ്യം എക്സിലൂടെ പങ്കു വക്കുകയും ചെയ്തു. ഇതാണ് എസ്പിയെ പ്രകോപിപ്പിച്ചത്.

ഇത്തരത്തിലാണ് സംസാരിക്കുന്നതെങ്കിൽ പിന്നെ ബിജെപിയും എംവിഎയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അസ്മി ചോദിച്ചു.

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ

അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി'ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

"മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈക‍്യതം, രാഹുലിനെ സംരക്ഷിക്കാൻ ചില വെട്ടുകിളികൾ ശ്രമിക്കുന്നു'': മുഖ്യമന്ത്രി

ലോണുകളുടെ പലിശ കുറയും; റിപ്പോ നിരക്ക് കുറച്ച് ആർബിഐ

കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി പൊലീസ് നിഗമനം