അജിത് പവാർ, സുനേത്ര
File
മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടു. ഉപമുഖ്യമന്ത്രിയും അജിത്തിന്‍റെ ഭാര്യയുമായ സുനേത്ര പവാര്‍, എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍, മന്ത്രിമാരായ ഹസന്‍ മുഷ്രിഫ് ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നതായും എന്‍സിപി മഹാരാഷ്ട്ര അധ്യക്ഷന്‍ സുനില്‍ തത്കരേ പറഞ്ഞു.
സിബിഐ അന്വേഷണം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സംസ്ഥാനം കത്തെഴുതുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ രോഹിത് പവാര്‍ എംഎംഎല്‍എയും അജിത്തിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.