Mumbai

ഔഡി കാറിൽ ചായ വിൽപ്പന; വില വെറും 20 രൂപ!

വീട്ടിൽ തന്നെ പലതരത്തിൽ ചായകളുണ്ടാക്കി പരീക്ഷണം നടത്തിയാണ് ഒടുവിൽ ഒഡി ടീയുടെ റെസിപ്പി അന്തിമമായി തീരുമാനിച്ചത്

VK SANJU

മുംബൈ: ഔഡി പോലൊരു ആഡംബര കാർ മിക്കവർക്കും സുഖസൗകര്യങ്ങളുടെ മറുവാക്കായിരിക്കും. എന്നാൽ, മന്നു ശർമയ്ക്കും അമിത് കശ്യപിനും ഇതവരുടെ സഞ്ചരിക്കുന്ന ചായക്കടയാണ്. 70 ലക്ഷം രൂപ വില വരുന്ന കാറിലാണ് ഇവരുടെ ചായ വിൽപ്പന. ഒരു ചായയ്ക്ക് ഈടാക്കുന്നത് ഇരുപത് രൂപ മാത്രം.

അന്ധേരിയിലെ ലോഖണ്ഡ്‌വാലയിലാണ് ഇവർ പതിവായി ചായക്കച്ചവടത്തിനെത്തുന്നത്. മുംബൈയുടെ മുഖമുദ്രകളിലൊന്നായ കട്ടിങ് ചായ് തന്നെയാണ് പ്രധാന ഐറ്റം. 'ഒഡി ടീ' എന്നാണ് ഇവർ ഔഡി കാറിൽ വിൽക്കുന്ന ചായയ്ക്കു നൽകിയിരിക്കുന്ന പേര്. ഓൺ ഡ്രൈവ് എന്നതിന്‍റെ ചുരുക്കമാണത്രെ ഒഡി.

ചായക്കച്ചവടം തുടങ്ങും മുൻപ് ആഫ്രിക്കയിൽ ജോലി ചെയ്യുകയായിരുന്നു ഹരിയാന സ്വദേശിയായ ശർമ. പഞ്ചാബുകാരനായ കശ്യപാകട്ടെ, ഓഹരി വ്യാപാരം ഇപ്പോഴും തുടരുന്നു. രാവിലെ ഓഹരിക്കച്ചവടം, വൈകിട്ട് ചായക്കച്ചവടം!

ഭാവിയിൽ ഓഡി ടീ ഫ്രാഞ്ചൈസികൾ രാജ്യവ്യാപകമാക്കുക എന്നതാണ് ഇപ്പോഴിവരുടെ ലക്ഷ്യം. വീട്ടിൽ തന്നെ പലതരത്തിൽ ചായകളുണ്ടാക്കി പരീക്ഷണം നടത്തിയാണ് ഒടുവിൽ ഒഡി ടീയുടെ റെസിപ്പി അന്തിമമായി തീരുമാനിച്ചത്.

മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ ചുട്ട മറുപടി; സംവിധായകനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് വീമ്പ് പറച്ചിൽ

കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല

തദ്ദേശ തെരഞ്ഞെടുപ്പ്; എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ