പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതല്ല തനിക്ക് പ്രണയമാണെന്ന് അധ്യാപികയുടെ മൊഴി
മുംബൈ: വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മാഹിം ബോംബെ സ്‌കോട്ടിഷ് സ്‌കൂളിലെ അധ്യാപിക ബിപാഷ കുമാറിനെ ജുഡിഷ്വല്‍ കസ്റ്റഡിയില്‍ വിട്ടു. കുട്ടിയെ പിഡീപ്പിച്ചതല്ലെന്നും കുട്ടിയോട് തനിക്ക് പ്രണയമാണെന്നുമാണ് അധ്യാപിക നല്‍കിയിരിക്കുന്ന മൊഴി.
കുട്ടിയെ പീഡിപ്പിച്ച സഹായം ചെയ്ത് നല്‍കിയ ബിപാഷയുടെ സുഹൃത്തായ ഡോക്റ്റര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. നിലവില്‍ വിദേശത്തുള്ള ഡോക്റ്ററെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ദാദറിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കാറില്‍ വച്ചാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്.
പിന്നീട് ജെ ഡബ്ലു മാരിയറ്റ് ഹോട്ടലില്‍ ഉള്‍പ്പെടെ കുട്ടിയുമായി പോകുകയും വില കൂടിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കുട്ടി പരീക്ഷ കഴിഞ്ഞ പോയതോടെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഇതോടെയാണ് അധ്യാപിക വീട്ടുജോലിക്കാരിയെ കുട്ടിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചത്. അധ്യാപികയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ഡോക്റ്ററാണ് കുട്ടിയെ ബന്ധത്തിന് പ്രോത്സാഹിപ്പിച്ചതും കുട്ടിക്ക് വിഷാദ രോഗം ഉണ്ടായതോട മരുന്ന് നല്‍കിയതും.