തണല്‍ സൗഹൃദക്കൂട്ടായ്മയുടെ വിഷുആഘോഷം
പൂനെ: തണല്‍ സൗഹൃദക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു. ദേഹുറോഡില്‍ നടന്ന ചടങ്ങില്‍ അംഗങ്ങള്‍ ചേര്‍ന്ന് വിഭവസമൃദ്ധമായ വിഷുസദ്യയൊരുക്കി.
വൈകിട്ട് നടന്ന സാംസ്‌കാരികപരിപാടികളില്‍ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കൃഷ്ണന്‍, ശശിധരന്‍, മുരളി നമ്പ്യാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.