Mumbai

സ്വന്തം പാർട്ടിയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; മുഖ്യമന്ത്രി ഷിൻഡെ

കഴിഞ്ഞ വർഷം ശിവസേനയുടെ പിളർപ്പിന് ശേഷം താക്കറെയുടെ ആദ്യ നഗര സന്ദർശനമായിരുന്നു ഇത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യുടെ തട്ടകമാണ് താനെ.

Renjith Krishna

താനെ: ജനാധിപത്യ സംവിധാനത്തിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ താനെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ശിവസേനയുടെ പിളർപ്പിന് ശേഷം താക്കറെയുടെ ആദ്യ നഗര സന്ദർശനമായിരുന്നു ഇത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യുടെ  തട്ടകമാണ് താനെ.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഉപദേഷ്ടാവ് എന്ന് കരുതപ്പെടുന്ന ജനപ്രീതിയാർജ്ജിച്ച രാഷ്ട്രീയനേതാവ് അന്തരിച്ച ആനന്ദ് ദിഗെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ താനെ നഗരത്തിൽ ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വ്യാഴാഴ്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആനന്ദ് ദിഗെയുടെ വൻ ജനപ്രീതിയാണ് താനെയെ  സേനയുടെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നാക്കി മാറ്റിയത്.

എന്നാൽ കഴിഞ്ഞ ജൂണിൽ ഷിൻഡെ ബിജെപി ക്കൊപ്പം പോയപ്പോൾ മേഖലയിലെ ബഹുഭൂരിപക്ഷം അണികളും ഏക്നാഥ് ഷിൻഡയുടെ ശിവസേനയിലേക്ക് മാറുന്നതിലേക്ക് നയിച്ചു. താക്കറെയുടെ സന്ദർശനവും വെള്ളിയാഴ്ച വരുന്ന ദിഗെയുടെ വാർഷികത്തിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പും താനെയിൽ ശിവസേനയെ (യുബിടി) പുനർനിർമ്മിക്കാനുള്ള ശ്രമമായാണ് പലരും കാണുന്നത്. താനെയിലെ സേനാ പ്രസ്ഥാനത്തിന്റെ യഥാർത്ഥ കേന്ദ്രമായ ആനന്ദ് മഠത്തിൽ അദ്ദേഹം ദിഗെയ്ക്ക് പുഷ്പാഞ്ജലി അർപ്പിച്ചു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്