ആയിരക്കണക്കിന് പേർക്ക് ദർശനം നൽകി താനെ മുത്തപ്പൻ മഹോത്സവം സമാപിച്ചു 
Mumbai

ആയിരക്കണക്കിന് പേർക്ക് ദർശനം നൽകി താനെ മുത്തപ്പൻ മഹോത്സവം സമാപിച്ചു

വൻ ജന പങ്കാളിത്തം കൊണ്ട് മഹോത്സവം ശ്രദ്ധ ആകർഷിച്ചിരുന്നു ഈ വർഷത്തെ മഹോത്സവം.

Megha Ramesh Chandran

താനെ: ശ്രീ മുത്തപ്പൻ സമിതി താനെയുടെ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1,2 തീയതികളിലായി നടത്തപ്പെട്ടു.ഫെബ്രുവരി 1 ന് ശനിയാഴ്ച്ച രാവിലെ 5:30 ന് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിച്ചത്. താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ടിൽ രണ്ടു ദിവസങ്ങളിലായാണ് മുത്തപ്പൻ മഹോത്സവം അരങ്ങേറിയത്.

മുംബൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുത്തപ്പൻ സമിതികളിൽ ഒന്നാണ് ശ്രീ മുത്തപ്പൻ സമിതി താനെ. മുത്തപ്പൻ വെള്ളാട്ടവും അരുളപ്പാടും കാണുന്നതിനും ദർശനം നേടുന്നതിനും വേണ്ടി മുംബൈയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആയിരകണക്കിന് പേരാണ് ഇരു ദിനങ്ങളിലും എത്തി ചേർന്നത്.

രണ്ടു ദിവസങ്ങളിലും മഹാ പ്രസാദ വിതരണവും ഉണ്ടായി. രണ്ടു ദിവസമായി നടന്ന ചടങ്ങുകൾക്ക് മുത്തപ്പൻ സമിതി താനെ ഭാരവാഹികളായ പ്രഹ്ലാദൻ, രാജൻ, സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി. മുത്തപ്പൻ വെള്ളാട്ടവേദിയിൽ താനെയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു.

വൻ ജന പങ്കാളിത്തം കൊണ്ട് മഹോത്സവം ശ്രദ്ധ ആകർഷിച്ചിരുന്നു ഈ വർഷത്തെ മഹോത്സവം. വർഷം തോറും ഭക്തരുടെ തിരക്ക് കൂടി വരുന്നുണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഭംഗിയായി നടത്തുവാനും ചെയ്യുവാനും, മുത്തപ്പന്‍റെ അനുഗ്രഹത്താലും എല്ലാവരുടെയും സഹകരണത്താലും നടത്താൻ കഴിയുന്നതായി ശ്രീ മുത്തപ്പൻ സമിതി താനെക്ക് വേണ്ടി ഭാരവാഹികൾ അറിയിച്ചു.

വായു മലിനീകരണം രൂക്ഷം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; ഡൽഹി വിടാനൊരുങ്ങി ആളുകൾ

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കിണറ്റിൽ വീണ് കുഞ്ഞു മരിച്ചു

കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പൊലീസിൽ പിടിയിൽ; സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന

ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവം; 10 പേർക്കെതിരേ കേസ്

വനിതാ ഡോക്റ്ററുടെ നിഖാബ് മാറ്റാൻ ശ്രമിച്ച സംഭവം; നിതീഷ് കുമാറിന് ഭീഷണിയുമായി പാക് ഭീകരൻ