താനെ നായർ വെൽഫെയർ അസ്സോസിയേഷൻ പ്രവർത്തകർ മന്നത്ത് പദ്മനാഭന്‍റെ ഛായാചിത്രവുമായി 
Mumbai

മന്നം ജയന്തി ദിനം വിപുലമായി ആഘോഷിക്കുമെന്ന് താനെ നായർ വെൽഫെയർ അസോസിയേഷൻ

മന്നത്ത് പദ്മനാഭന്‍റെ ഛായാചിത്രവും വഹിച്ചു കൊണ്ടുള്ള ഘോഷ യാത്രയിൽ നൂറു കണക്കിന് നായർ സമുദായ അംഗങ്ങൾ അണിനിരക്കും.

താനെ: മന്നം ജയന്തി ദിനം വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെആഘോഷിക്കുമെന്ന് താനെ നായർ വെൽഫെയർ അസോസിയേഷൻ. മന്നം ജയന്തി ദിനമായ ജനുവരി 2 ന് വൈകുന്നേരം 6 മണിയ്ക്ക് താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്ര പരിസരത്തു നിന്നും ഘോഷ യാത്രയായി , ശാന്തിനഗർ ചുറ്റി ശ്രീനഗർ വഴി റോയൽ ടവറിലെ നായർ ഭവനിൽ എത്തിച്ചേരുന്നു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ മന്നത്ത് പദ്മനാഭന്‍റെ ഛായാചിത്രവും വഹിച്ചു കൊണ്ടുള്ള ഘോഷ യാത്രയിൽ നൂറു കണക്കിന് നായർ സമുദായ അംഗങ്ങൾ അണിനിരക്കും. വൈകുന്നേരം 7.30ന് സമാജം ഓഫീസിൽ എത്തിച്ചേരും.

തുടർന്ന് ആചാര്യ വന്ദനവും പുഷ്പാർച്ചനയ്ക്കും ശേഷം മന്നത്തിന്‍റെ ഫ്രെയിം ചെയ്ത ഫോട്ടോ എല്ലാ അംഗങ്ങൾക്കും നൽകുന്നു. "എവിടെയൊക്കെ നായർ ഭവനമുണ്ടോ അവിടെയൊക്കെ മന്നത്ത് ആചാര്യനുണ്ട്'എന്ന പദ്ധതിയുടെ ഭാഗമായാണ്‌ മന്നത്ത്ആചാര്യന്‍റെ ഫോട്ടോകൾ എല്ലാ നായർ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നത്. ആയിരത്തിലധികം ഫോട്ടോകൾ ഇതിനോടകം തയാറായി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഇതിന്‍റെ ഔപചാരിക ഉൽഘാടനം മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു..

ഘോഷയാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സമുദായ അംഗങ്ങൾ ജനുവരി 2 ചൊവ്വാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ശ്രീനഗർ അയ്യപ്പക്ഷേത്രപരിസരത്ത് എത്തിച്ചേരേണമെന്ന് പ്രസിഡന്‍റ് ശ്രീകാന്ത് നായർ അറിയിച്ചു. വിവരങ്ങൾക്ക് 8291655565, 9821448888

എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം