മുംബൈ: തന്‍റെ ഫോട്ടോകളും വീഡിയോയും മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് അജ്ഞാതനെതിരെ 26 കാരിയായ നടി പരാതി നൽകി. മാർച്ച് 20 ന് വെർസോവ പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തത്. ഇതിനെത്തുടർന്ന്,67, 67 എ പ്രകാരം അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്തു.
പൊലീസ് റിപ്പോർട്ട് പ്രകാരം അന്ധേരി സെവൻ ബംഗ്ലാവിലാണ് നടി താമസിക്കുന്നത്. മാർച്ച് 18 ന്, രാവിലെ 9.45 ന്, തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നപ്പോഴാണ്, ആരോ തന്‍റെ ചിത്രം മോർഫ് ചെയ്ത് അജ്ഞാതമായ 'samm.mer_' ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും, തന്നെ ടാഗ് ചെയ്യുകയും ചെയ്തതായും കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.