മിസിങ് ലിങ്ക് റോഡ് വെള്ളിയാഴ്ച തുറക്കും

 
Mumbai

6,600 കോടി രൂപ ചെലവില്‍ നിര്‍മിച്ച മിസിങ് ലിങ്ക് റോഡ് വെള്ളിയാഴ്ച തുറക്കും

മുംബൈ-പൂനെ യാത്ര ഇനി കൂടുതല്‍ സുഖകരം

Mumbai Correspondent

മുംബൈ: മുംബൈ - പൂനെ എക്‌സ്പ്രസ് പാതയിലെ മിസിങ് ലിങ്ക് മേയ് ഒന്നിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തുറന്ന് കൊടുക്കും. 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ ആദ്യ മൂന്നുമാസത്തേക്ക് നാലുചക്രവാഹനങ്ങള്‍ക്കും ബസുകള്‍ക്കുംമാത്രമേ അനുമതിയുള്ളൂ. അധിക ടോള്‍ ഈടാക്കില്ല.നിലവിലുള്ള യാത്രാ ദൂരവും സമയവും കുറയ്ക്കുന്ന പാതയില്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയ തുരങ്കവും ഉള്‍പ്പെടുന്നുണ്ട്.

ചിലയിടങ്ങളില്‍ തറനിരപ്പില്‍ നിന്നു 100 മീറ്റര്‍ ഉയരത്തിലാണു പാലം നിലകൊള്ളുന്നത്. 8.9 കിലോമീറ്ററും 1.75 കിലോമീറ്ററും ദൈര്‍ഘ്യമുള്ള 2 തുരങ്കങ്ങള്‍ പദ്ധതിയുടെ സവിശേഷതയാണ്. ഇവയ്ക്ക് 23 മീറ്ററിലധികം വീതിയുണ്ട്. 770 മീറ്ററും 660 മീറ്ററും ദൈര്‍ഘ്യത്തില്‍ കേബിളില്‍ ബന്ധിപ്പിച്ചുള്ള പാലങ്ങളാണു മറ്റൊരു പ്രത്യേകത. ഖണ്ഡാല താഴ്വാരത്തു നിന്നു 100 മീറ്റര്‍ ഉയരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

6,600 കോടി രൂപയാണു നിര്‍മാണ ചെലവ്. 250 കിലോമീറ്റര്‍ വേഗമുള്ള കാറ്റിനെ വരെ ചെറുക്കാന്‍ ശേഷിയുള്ള വിധത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണു നിര്‍മ്മാണം.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം

രാഹുലിന്‍റെ ജന്മദിനത്തിന് 'ജോബ് ഫെയര്‍' സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന