കൊച്ചുവേളി എക്‌സ്പ്രസില്‍ മോഷണം

 
Mumbai

കൊച്ചുവേളി എക്‌സ്പ്രസില്‍ മോഷണം: മലയാളിയുടെ 5 പവന്‍ സ്വര്‍ണവും 7,000 രൂപയും കവര്‍ന്നു

നഷ്ടപ്പെട്ടതില്‍ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും

മുംബൈ: ഗുജറാത്തിലെ വാപിയില്‍ നിന്നും ചെങ്ങനൂര്‍ക്കു പോകുകയായിരുന്ന മലയാളി വീട്ടമ്മയുടെ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് ട്രെയിന്‍ യാത്രക്കിടയില്‍ നഷ്ടപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോട് കൂടിയാണ് മോഷണം നടന്നത്.

ബാഗില്‍ സൂക്ഷിച്ചിരുന്ന 5 പവന്‍ സ്വര്‍ണവും 7,000 രൂപയും മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ്, പ്രധാനപ്പെട്ട ചില സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് പരാതി.

ദമനില്‍ താമസിച്ചിരുന്ന സിന്ധു വിജയകുമാര്‍ നായരുടെ ബാഗ് ആണ് മോഷണം പോയത്. മകന്‍ ആയുഷിനോടൊപ്പം 16311 ശ്രീ ഗംഗ നഗര്‍ - കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനില്‍ വാപ്പിയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു