ത്യാഗരാജ ആരാധനോത്സവം

 
Mumbai

ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തില്‍ ത്യാഗരാജ ആരാധനോത്സവം

പരിപാടിക്ക് നേതൃത്വം നല്‍കിയത് ഗോരേഗാവ് കേരളകലാസമിതി

Mumbai Correspondent

മുംബൈ: ഗോരേഗാവ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിയും സംഗീതവും സമന്വയിച്ച അപൂര്‍വ സാംസ്‌കാരിക അനുഭവമായി ത്യാഗരാജാ ആരാധനോത്സവം അരങ്ങേറി. ഗോരേഗാവ് കേരള കലാസമിതിയും ത്യാഗരജാസഭയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

പക്കവാദ്യങ്ങളുടെ സമന്വയത്തോടുകൂടി പ്രഗത്ഭരായ ഗായകര്‍ ഒരുമിച്ച് ആലപിച്ച കൃതികള്‍, സദസിലുണ്ടായിരുന്ന ഓരോരുത്തരുടെയും ഹൃദയം സ്പര്‍ശിച്ചു. മൃദംഗം, വയലിന്‍, ഘടം തുടങ്ങിയ വാദ്യങ്ങളുടെ മൃദുല നാദങ്ങള്‍ ഗാനത്തിന് താളവും തേജസ്സും പകര്‍ന്നു, ആസ്വാദകരെ സംഗീതലോകത്തിലേക്ക് നയിച്ചു.

പാരമ്പര്യ സംഗീതത്തിന്‍റെ മഹത്വവും ഭക്തിസാന്ദ്രതയും ഒരുമിച്ചു ചേര്‍ന്ന ഈ വേദി, പ്രവാസി മലയാളികള്‍ക്ക് സ്വന്തം നാട്ടിന്‍റെ സാംസ്‌കാരിക ഓര്‍മകള്‍ പുതുക്കിയൊരു അനുഭവമായി.

കേസില്‍പ്പെട്ട് 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെടുന്ന ബില്‍; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും

ഭൂട്ടാന്‍ വാഹനക്കടത്ത്; ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ജപ്പാന്‍ പ്രധാനമന്ത്രി സനെ തകായിച്ചി ഇന്ത്യയില്‍

കോട്ടയം എംസി റോഡില്‍ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചു

ആര്‍. ഗോപീകൃഷ്ണന്‍ മാധ്യമ പുരസ്‌കാരം പി.വി. ജീജോയ്ക്ക്