വഴി തടഞ്ഞ് സമരം നടത്തിയ മന്ത്രിയെ ചോദ്യം ചെയ്ത യുവതിക്കെതിരെ കേസ്

 
Mumbai

വഴി തടഞ്ഞ് സമരം നടത്തിയ മന്ത്രിയെ ചോദ്യം ചെയ്ത യുവതിക്കെതിരേ കേസ്

വിഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് എടുത്തത്

Mumbai Correspondent

മുംബൈ: റോഡിലെ പ്രതിഷേധം മൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനോടും പൊലീസിനോടും രൂക്ഷമായി പ്രതികരിച്ച മുംബൈ സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മുംബൈയിലെ വര്‍ളിയിലായിരുന്നു സംഭവം. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. മഹാ വികാസ് അഘാഡി നേതാക്കള്‍ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധമാണ് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് കാരണമായത്. ലോക്‌സഭയില്‍ വനിതാ സംവരണ ബില്ലിലെ ഭേദഗതി നിര്‍ദേശം പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

വന്‍തോതില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതും പരിപാടി തുടങ്ങാന്‍ വൈകിയതും വര്‍ളി മേഖലയില്‍ വാഹനങ്ങളുടെ നീണ്ട നിരക്ക് കാരണമായി. സാധാരണഗതിയില്‍ തന്നെ അതീവ തിരക്കുള്ള ബിഡിഡി ചൗള്‍ പരിസരത്തെ റോഡുകള്‍ പൂര്‍ണ്ണമായും സ്തംഭിച്ചു. ഇതിനിടെയാണ് യുവതി മന്ത്രിക്കടുത്തെത്തി തട്ടിക്കയറിയത്. യുവതിയുടെ പെരുമാറ്റം മോശമായി എന്ന പ്രതികരണമാണ് മന്ത്രിയും നടത്തിയത്. അതിന് പിന്നാലെയാണ് കേസ്.

"പുരുഷന്മാർ ബൂർഷ്വാസികൾ, സ്ത്രീകളാണ് കുടുംബത്തിലെ വർക്കിങ് ക്ലാസ്"; സൗജന്യയാത്രയെക്കുറിച്ച് ഗതാഗത മന്ത്രി

''ഇവനു പ്രാന്താടാ...'' നെതന്യാഹുവിനെ കൈവിട്ട് ഇറാനുമായി കരാർ ഒപ്പിടാൻ ട്രംപ്

ടുണീഷ്യൻ ഗോൾ പോസ്റ്റിൽ സ്വിഡീഷ് മൺസൂൺ

ഇനി സ്ത്രീകൾക്ക് 'പറക്കാം', ഫ്രീയായി

അവസാന നിമിഷം അദ്ഭുതം; ഇക്വഡോറിനെ വീഴ്ത്തി ഐവറി കോസ്റ്റ്