Mumbai

അഹമ്മദ്‌നഗർ-പൂനെ ഹൈവേയിൽ ട്രക്ക് ടെമ്പോയിൽ ഇടിച്ച് 4 പേർ മരിച്ചു;7 പേർക്ക് ഗുരുതരമായി പരിക്ക്

മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ചു

പുണെ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ ഹൈവേയിൽ ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ-പൂനെ ഹൈവേയിൽ കമർഗാവിന് സമീപമാണ് അപകടം നടന്നത്. ട്രക്ക് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.

അഹമ്മദ്‌നഗർ ജില്ലയിലെ ചില ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷം ഏകദേശം 15 പേർ വാഹനത്തിൽ പൂനെ ജില്ലയിലെ ഷിരൂർ തഹ്‌സിലിലെ സ്വന്തം സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ പരിക്കേറ്റ് ആശുപത്രിയിൽ മരിച്ചു," അഹമ്മദ്‌നഗർ പോലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന മറ്റ് ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

ട്രക്ക് അമിത വേഗതയിൽ ആയിരുന്നു എന്നാണ് നിഗമനം.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ