കുട്ടികള്‍ക്കായി ദ്വിദിന ക്യാംപ്
നവിമുംബൈ: ന്യൂബോംബെ കള്‍ച്ചറല്‍ സെന്‍റർ കുട്ടികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 16 നും 17 നുമായി നടക്കുന്ന ക്യാമ്പിലെ കുട്ടികളുടെ പ്രായപരിധി എട്ട് വയസ്സുമുതല്‍ ഇരുപത്തിയഞ്ച് വയസ്സുവരെയാണ്.
ഓഗസ്റ്റ് 16 ന് രാവിലെ പത്തു മണിക്ക് രജിസ്‌ട്രേഷന്‍, ആരംഭിക്കും.ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് നാടക പ്രവര്‍ത്തകരായ വിനയന്‍ കളത്തൂരും, പി ആര്‍ സഞ്ജയും ആണ്. കുട്ടികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും സമാജം ഒരുക്കും.