Mumbai

'അമ്പും വില്ലും മോഷ്ടിക്കപ്പെട്ടു, മോഷ്ടാവിനെ പാഠം പഠിപ്പിക്കണം': ഷിൻഡയെ ഉന്നംവച്ചു ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര : പാർട്ടിയുടെ ചിഹ്നമായ അമ്പും വില്ലും മോഷ്ടിക്കപ്പെട്ടുവെന്നും, മോഷ്ടാവിനെ പാഠം പഠിപ്പിക്കണമെന്നും ശിവസേന(യുബിടി) പ്രസിഡന്‍റ് ഉദ്ധവ് താക്കറെ. ശിവസേനയുടെ പേരും ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ചു കൊണ്ടു ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഉദ്ധവ്. ബാന്ദ്രയിലെ വസതിക്കു പുറത്തു പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പരാമർശം. 

1966-ൽ രൂപീകരിക്കപ്പെട്ട ശിവസേനയുടെ നിയന്ത്രണം താക്കറെ കുടുംബത്തിനു നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. ഉദ്ധവിന്‍റെ പിതാവ് ബാൽ താക്കറെയാണു ശിവസേന രൂപീകരിച്ചത്. ഉദ്ധവ് താക്കറെയ്ക്കു കനത്ത തിരിച്ചടിയാണു ഇലക്ഷൻ കമ്മീഷന്‍റെ തീരുമാനം. ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധുതയില്ലെന്നും ഇലക്ഷൻ കമ്മീഷൻ നിരീക്ഷിച്ചു. ഭരണഘടന ജനാധിപത്യപരമല്ലെന്നും കമ്മീഷൻ പറഞ്ഞു.  ഇരുവിഭാഗവും പാർട്ടിയുടെ ചിഹ്നത്തിന്മേൽ അവകാശവാദം ഉന്നയിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം തിരിച്ചടിയായെങ്കിലും, പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് ഉദ്ധവിന്‍റെ തീരുമാനം. ഇന്നു വിവിധ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സംസ്ഥാനം മുഴുവൻ സഞ്ചരിച്ചു പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടത്താനും പാർട്ടി നേതാക്കളോട് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിട്ടുണ്ട്. 

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു