ശ്രീ നാരായണ ഗുരു ഹൈസ്‌കൂളിന്റെ സുവര്‍ണ ജൂബിലിയാഘോഷം

 
Mumbai

ശ്രീ നാരായണ ഗുരു ഹൈസ്‌കൂൾ സുവര്‍ണ ജൂബിലി ആഘോഷം ഏക്നാഥ് ഷിന്‍ഡെ ഉദ്ഘാടനം ചെയ്തു

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി

Mumbai Correspondent

മുംബൈ: ശ്രീനാരായണമന്ദിര സമിതി സ്‌കൂളിന്‍റെ സുവര്‍ണ ജൂബിലി സമ്മേളനം മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉദ്ഘാടനം ചെയ്തു. അബു ആസ്മി എംഎല്‍എ, തുക്കാറാം കാത്തെ എംഎല്‍എ, മുന്‍ എംപി രാഹുല്‍ ഷെവാളെ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അമ്പത് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് കുട്ടികള്‍ നല്ല വിദ്യ നേടുകയും വിദ്യാഭ്യാസം കരസ്ഥമാക്കുകയും വിവിധ മേഖലകളില്‍ ഉയര്‍ന്ന ഉദ്യോഗം കൈവരിക്കുകയും ചെയ്തു. അതോടൊപ്പം അത്രയും കുടുംബങ്ങളെ ഉന്നതിയില്‍ എത്തിക്കാനും സാധിച്ചു എന്നുള്ള സംതൃപ്തി സമിതി ഭാരവാഹികളെ സംതൃപ്തരാക്കുന്നു.

ഒരു സമൂഹത്തിന്റെ ഉന്നതിയില്‍ ഏറ്റവും പ്രധാനം വിദ്യയുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നുള്ളതാണ് ആ ലക്ഷ്യം സമിതിക്ക് കൈവരിക്കാന്‍ സാധിച്ചു എന്ന് സമിതി പ്രസിഡന്റ് എം ഐ ദാമോദരന്‍ പറഞ്ഞു.

സീനിയര്‍ ആര്‍ക്കിടെക്ട് ബി എച്ച് വാധ്വയെയും,ദീര്‍ഘകാലം സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ലിന്‍സി ഡേവിഡിനെയും ആദരിച്ചു. രണ്ടായിരത്തില്‍ പരം പൂര്‍വ്വ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോക്ടര്‍ സംഗീത പവാര്‍ വിദ്യാര്‍ഥിി സംഘടനയുടെ പ്രതിനിധി ആയിരുന്നു.

മന്ദിരസമിതിയുടെ വാര്‍ഷികാഘോഷവും നടത്തി.മുംബൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ സോള്‍ജി ജോസ് കൊട്ടാരം മുഖ്യാഥിതിയായി. സമിതി പ്രസിഡന്റ് എം ഐ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

ചെയര്‍മാന്‍ എന്‍ മോഹന്‍ദാസ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ എസ് ചന്ദ്രബാബു നന്ദിയും പറഞ്ഞു.

ആഘോഷ പരിപാടികളില്‍ അസിസ്റ്റന്റ് ട്രഷറര്‍ പി പൃഥ്വിരാജ്, സോണല്‍ സെക്രട്ടറിമാരായ പി കെ ആനന്ദന്‍ വി മുരളീധരന്‍ മായ സഹജന്‍ മോഹന്‍ദാസ് പി ഹരീന്ദ്രന്‍ ഉണ്ണികൃഷ്ണന്‍ എന്‍ എസ് രാജന്‍ കമലാനന്ദന്‍ എന്നിവരും സമിതിയുടെ ഇവന്റ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും യുവജന വിഭാഗം മറ്റു പല കമ്മിറ്റികളും ഒരുമിച്ച് ഒരുമിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് എന്നും യുവാക്കളുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും സമിതി ജനറല്‍ സെക്രട്ടറി ഓ കെ പ്രസാദ് അറിയിച്ചു.

ഡൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ചു

ബിജെപി കൗൺസിലർ സുഗതന് ജാമ്യമില്ല; വധശ്രമ കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യപേക്ഷ തള്ളി

ലിയോ മാർപ്പാപ്പയ്ക്ക് ലിബർട്ടി മെഡൽ|വീഡിയോ

ഖമനേയിക്ക് അന്ത്യയാത്രാമൊഴിയേകാൻ ജനസാഗരം

വടകരയിലെ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്; കോൺഗ്രസ് നേതാവ് അറസ്റ്റിൽ