യോഗത്തിൽ പങ്കെടുത്ത കമ്മിറ്റി അംഗങ്ങൾ

 
Mumbai

വാഗ്‌ദേവത യോഗം ചേര്‍ന്നു

പ്രൊഫഷണല്‍ നാടക ട്രൂപ്പ് രൂപീകരിക്കാനും യോഗം തീരുമാനമെടുത്തു

Mumbai Correspondent

പുനെ: പുനെ നിഗടി തലവടെറോഡിലുള്ള സരസ്വതി വിശ്വ വിദ്യാലയം നാഷനല്‍ സ്‌കൂളില്‍ നടത്തിയ വാഗ്‌ദേവത യൂത്ത് ഫെസ്റ്റിവല്‍, വാഗ്‌ദേവത അവാര്‍ഡ് വിതരണം, എസ്എസ്സി, എച്ച് എസ്സി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ ചടങ്ങ് എന്നീ പരിപാടികളുടെ കമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്നു.

യോഗത്തില്‍ പരിപാടികളുടെ പോരായ്മകള്‍, മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അടുത്ത വര്‍ഷം മഹാരാഷ്ട്ര സംസ്ഥാന യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും, പ്രൊഫഷണല്‍ നാടക ട്രൂപ്പ് രൂപീകരിക്കാനും യോഗം തീരുമാനമെടുത്തു.

ഹോട്ടല്‍ വൃന്ദാവനില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജിങ് എഡിറ്റര്‍ ഹര്‍ഷ് നായര്‍ സ്വാഗതവും പത്രാധിപര്‍ വേലായുധന്‍ പി. വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. സരസ്വതി വിശ്വ വിദ്യാലയം നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ കെ വിശ്വനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ